പത്തനംതിട്ട :ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ശബരിമല തീർത്ഥാടകൻ യാത്രാമദ്ധ്യേ മരിച്ചു. തെലുങ്കാന സൂര്യപേട്ട് സ്വദേശി രവി (38)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നിലയ്ക്കലെത്തിയപ്പോഴാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയ ശേഷം ഇദ്ദേഹം ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് മരണം. സ്വന്തം ഇഷ്ടപ്രകാരമാണ് രവി നാട്ടിലേക്ക് മടങ്ങിയതെന്ന് ജനറൽ ആശുപത്രി അധികൃതർ പറഞ്ഞു.