പന്തളം:അന്ധതയെ അതിജീവിച്ച അദ്ധ്യാപകനും കവിയുമായ പട്ടിരേത്ത് പി. ആർ.ഗോപിനാഥൻനായർക്ക് ശിഷ്യരുടെയും സ്‌നേഹിതരുടെയും ആദരവ്. എൺപത് കടന്ന
അദ്ദേഹത്തെ കുളനട വായനക്കൂട്ടം സംഘടിപ്പിച്ച സമ്മേളനത്തിലാണ് ആദരിച്ചത്. പന്തളം കൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിഷ്യനും കാലടി സർവ്വകലാശാല പ്രോ വൈസ് ചാൻസലറുമായ
ഡോ.കെ.എസ്.രവികുമാർ ആദ്ദേഹത്തിന്റെ കവിതാസമാഹാരം വഴിയിൽ വീണ വെളിച്ചം എന്ന പുസ്തകം അവതരിപ്പിക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. മുൻ മന്ത്രി പന്തളം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്.താലൂക്ക്
യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ആദരിച്ചു. പ്രൊഫ.
ചെറുകുന്നം പുരുഷോത്തമൻ, വായനക്കൂട്ടം സംഘാടകരായ ജി.രഘുനാഥ്, സുരേഷ് പനങ്ങാട്, അനു വി.കടമ്മനിട്ട, പന്തളം ഉണ്ണികൃഷ്ണൻ, ഡോ. ജി.ദിലീപൻ, ഡോ.സി.ഗോപിനാഥൻപിള്ള, ഡോ.എസ്.എസ്.ശ്രീകുമാർ, ഉണ്ണികൃഷ്ണൻ പൂഴിക്കാട്,പുള്ളിമോടി അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.