പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും മികച്ച സപ്ലൈ ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട
ജില്ലാ സപ്ലൈ ആഫീസിനും, ഉദ്യോഗസ്ഥ വൃന്ദത്തിനും അനുമോദനങ്ങൾ അർപ്പിച്ചു. യോഗം കേരള കൺസ്യൂമേഴ്സ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീനി ശാസ്താംകോവിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജെനു കുമ്പഴ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സപ്ലൈ ആഫീസർ എം.എസ്. ബീന,സീനിയർ സൂപ്രണ്ട് വിനോദ് കുമാർ, സാമൂഹ്യപ്രവർത്തകനായ സാമുവേൽ പ്രക്കാനം,മന്ദിരം രവീന്ദ്രൻ,എം.ജി. രാമൻപിള്ള, ബിജു സാമുവേൽ,ബിജി ജോൺ,ബെറ്റി വാഴമുട്ടം,കെ. ലതാകുമാരി, ദേവകിയമ്മ കെ.തുടങ്ങിയവർ പ്രസംഗിച്ചു.