charitham
ക്ഷേത്രത്തിന് സമീപമായി അയ്യപ്പ ചരിതം ഉൾകൊണ്ട് ശിൽപ്പങ്ങൾ

ശബരിമല: പമ്പയിൽ നിന്ന് മലകയറുന്ന തീർത്ഥാടകരെ ഇനി വരവേൽക്കുക അയ്യപ്പ ചരിതം ഉൾകൊണ്ടുള്ള മനോഹര ശിൽപ്പങ്ങളായിരിക്കും. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തായാണ് അയ്യപ്പ ചരിതം വിളിച്ചോതുന്ന മനോഹര ശിൽപ്പങ്ങൾ തയ്യാറാക്കുന്നത്. കലാസംവിധായകൻ അനിൽ കുമ്പഴയുടെ നേതൃത്വത്തിലാണ് 22 ദിവസമായി ശിൽപ്പങ്ങളുടെ നിർമ്മാണം നടന്നുവരുന്നത്. വനത്തിൽ നിന്ന് അയ്യപ്പനെ ലഭിക്കുന്നത് മുതൽ പമ്പയുടെ ഉത്ഭവം വരെയുള്ള സംഭവങ്ങളാണ് പ്രതിമകളുടെ രൂപത്തിൽ ഒരുങ്ങുക. കൂടാതെ ഇവിടെയുണ്ടായിരുന്ന കാണിക്ക മണ്ഡപം പുതുക്കി പർണ്ണശാലയുടെ രൂപത്തിലുമാക്കി. ശിൽപ്പങ്ങൾ എല്ലാ വർഷവും കൃത്യമായി മെയിന്റൻസ് നടത്തി സംരക്ഷിക്കുവാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം