29-naranganam
കുട്ടികളും അദ്ധ്യാപകരും ചേർന്ന് പ്ലക്കാർഡുകൾ ഏന്തി നഗരത്തിൽ പ്രതിഷേധ പ്രകടനം ന​ട​ത്തി​യ​പ്പോൾ

നാരങ്ങാനം: അവർ പിഴുതെറിയാൻ ശ്രമിക്കുന്നത് കുഞ്ഞുമനസുകളിൽ വളർന്നു വരുന്ന മുല്യമുള്ളൊരു സംസ്‌കാരത്തെയാണ്. കാടുകയറി മാലിന്യ കൂമ്പാരമായി കിടന്ന പാതയോരം കുട്ടികൾ വിയർപ്പൊഴുക്കി വെട്ടിത്തെളിച്ച് പൂങ്കാവനമാക്കിയ സ്ഥലമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്.
കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ കോഴഞ്ചേരി ഗവ: ഹൈസ്‌കൂൾ വിദ്യാർത്ഥികളാണ് തെക്കേമല തണങ്ങാട്ടിൽ പാലത്തിന് സമീപം തണലോരം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചത്.കുട്ടികൾ തന്നെ നനച്ച് വളർത്തിയ ഈ പൂച്ചെടികളാണ് സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം നശിപ്പിച്ചത്. വില കൊടുത്ത് വാങ്ങിയ ചെടി തൈകളും ഫലവൃക്ഷ തൈകളുമാണ് നശിപ്പിക്കപ്പെട്ടത്.പതിവായി കുട്ടികൾ തന്നെ എത്തിയാണ് ചെടി നനയ്ക്കുകയും കള നീക്കുകയും ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം ദിവസം എത്തിയ കുട്ടികൾ കണ്ടത് തങ്ങൾ പരിപാലിച്ച് വളർത്തിയ ചെടികൾ അപഹരിച്ച കാഴ്ചയാണ്. കുട്ടികളും അദ്ധ്യാപകരും ചേർന്ന് പ്ലക്കാർഡുകൾ ഏന്തി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പൂന്തോട്ടം വീണ്ടും നട്ടുവളർത്തുന്നതിന് കുട്ടികൾ തീരുമാനം എടുത്തു. നശിപ്പിക്കരൂ തെന്ന അഭ്യർത്ഥനയോടെ.