തിരുവല്ല : താലൂക്ക്തല പരാതി പരിഹാര അദാലത്ത് നടത്തി. തിരുവല്ല സത്രം ക്ലോംപക്സിൽ നടന്ന പരിപാടി സബ് കളക്ടർ ഡോ.വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. പരാതി പരിഹാരത്തിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 35 പരാതികളും അദാലത്തിനെത്തിയ 87 പരാതികളും ഉൾപ്പടെ 122 പരാതികളാണ് അദാലത്തിൽ പരിഗണിക്കപ്പെട്ടത്. മുൻകൂട്ടി ലഭിച്ച 35 പരാതികളിൽ 20 പരാതികളും അദാലത്തിൽ പരിഹരിച്ചു. അദാലത്തിനെത്തിയ പരാതികൾ അതാത് വകുപ്പുകൾ ഫയലിൽ സ്വീകരിച്ചു. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ,പുളിക്കീഴ് ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ,തിരുവല്ല തഹസിൽദാർ എ.നവീൻ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.