survey
നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ സേവാഭാരതി നടത്തുന്ന ഗൃഹസർവ്വേ ജനസംഘം മുൻ അധ്യക്ഷൻ പി.കെ.വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സേവാഭാരതിയുടെ നേതൃത്വത്തിൽ നെടുമ്പ്രം പഞ്ചായത്ത്‌ തലത്തിൽ ഗൃഹ സർവേ തുടങ്ങി. ജനസംഘം മുൻ അദ്ധ്യക്ഷൻ പി.കെ വിഷ്ണുനമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അനീഷ് കുമാർ, വൈസ് പ്രസിഡന്റ്‌ കെ.ആർ. സോമശേഖർ എന്നിവർ പ്രസംഗിച്ചു.