പത്തനംതിട്ട : ബി.ഡി.ജെ.എസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ അഞ്ചിന് കൊല്ലത്ത് നടക്കുന്ന മഹാസമ്മേളനത്തിൽ ജില്ലയിൽ നിന്ന് രണ്ടായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എൻ. വിനയചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ പി.സി. ഹരി, ബോബി കാക്കാനപ്പള്ളിൽ, ട്രഷറർ ടി.പി. സുന്ദരേശൻ, പി.ജെ. ജോൺസൺ, ജി. സോമനാഥൻ, ജി. വിദ്യാസാഗർ, സുനിൽ അടൂർ, പി.കെ. പ്രസന്നകുമാർ, സുരേഷ് മുടിയൂർക്കോണം, സുരേഷ് തരംഗിണി, കൂടൽ നോബൽ കുമാർ, മോഹനൻ ആഞ്ഞിലിത്താനം എന്നിവർ പ്രസംഗിച്ചു.