പന്തളം: തുമ്പമൺ വടക്കുംനാഥ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഡിസംബർ 1 മുതൽ 7വരെ നടക്കും 30 ന് വൈകിട്ട് 7ന് പ്രഭാഷണം, 1 ന് രാവിലെ 5 ന് ആചാര്യവരണം, 6.15ന് ഭദ്രദീപപ്രതിഷ്ഠ, മഹാഗണപതി ഹോമം ,ധ്വജപ്രതിഷ്ഠ, 6.30ന് അഭിഷേകം 7.15ന് സഹസ്രനാമ പുഷ്പാഞ്ജലി, ഭാഗവതപൂജ.ഭാഗവത പാരായണം, പ്രഭാഷണം, അന്നദാനം, ഭജന, മഹാഗണപതിഹോമം എന്നിവ ഉണ്ടാകും. അഞ്ചിന് വൈകിട്ട് 5. 30 ന് സമൂഹാർച്ചന, ഏഴിന് 12.30ന് സമൂഹസദ്യ, വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര.