തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് സി.ഡി.എസ് വിജിലന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ബിനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ സി.ജി.കുഞ്ഞുമോൻ,ചാക്കോ ചെറിയാൻ, ആർ.ചന്ദ്രലേഖ, രാജശ്രീ ശ്രീകുമാർ,റേച്ചൽ മത്തായി എന്നിവർ പ്രസംഗിച്ചു. വനിതാ ഹെൽപ്‌ലൈൻ എസ്.ഐ പി.ജി.വിജയമ്മയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ബി.ലേഖ,സിൻസി പി.അസീസ്,വി.അനിത,കെ.ഉഷാകുമാരി എന്നിവരാണ് സ്വയംപ്രതിരോധ തന്ത്രങ്ങൾ പഠിപ്പിച്ചത്.16 മുതൽ 70 വയസുവരെയുള്ള 180 പേരാണ് സ്വയം പ്രതിരോധത്തിന് തയാറായിട്ടുള്ളത്.