പന്തളം:പന്തളം തെക്കേക്കര പഞ്ചായത്തിൽ വൈദ്യുതി ബോർഡിന്റെ സെക്ഷൻ ഓഫീസ് ആരംഭിക്കാൻ ബോർഡ് തീരുമാനിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ. എഅറിയിച്ചു.വർഷങ്ങളായി ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോൾ പ്രാവർത്തികമാകുന്നത്.പന്തളം തെക്കേക്കര പഞ്ചായത്തിലെ ജനങ്ങൾ കൈപ്പട്ടൂർ, പന്തളം എന്നീ ഓഫീസുകളെയാണ് ആശ്രയിച്ചിരുന്നത്.തെക്കേക്കരയിൽ സെക്ഷൻ ഓഫീസ് തുടങ്ങുന്നതോടെ ഇതിനൊരു പരിഹാരമാവുകയാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.