29-ajin

പ​ത്ത​നം​തിട്ട :ശമ്പള പരിഷ്‌കരണം വൈകിയസാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കാതെയും ക്ഷാമബത്ത കൃത്യമായി പ്രഖ്യാപിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭത്തിന് എൻ.ജി.ഒ. അസോസിയേഷൻ നേതൃത്വം നൽകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കർ അഭിപ്രായപ്പെട്ടു. ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ ഇൻഷുറൻസ് അട്ടിമറിച്ച് റവന്യൂ, വനം, സ്റ്റാറ്റിസ്റ്റിക്സ്, രജിസ്‌ട്രേഷൻ ഉൽപ്പെടെയുള്ള വകുപ്പുകളിൽ തസ്തികളും ഓഫീസുകളും ഇല്ലാതാക്കി പിൻവാതിൽ നിയമനം നടത്തി മുന്നോട്ട് പോവുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുരേഷ്‌ കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കോശി മാണി, പി.എസ്.വിനോദ്കുമാർ, കെ.അജിത്ത്, ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ്ജ്, ട്രഷറർ ഷിബു മണ്ണടി, അൻവർ ഹുസൈൻ, ബിജു ശാമുവേൽ, തുളസിരാധ, കെ.ജി.റോയി, ബി.മോഹനൻ, ഷെമീംഖാൻ, തട്ടയിൽ ഹരികുമാർ, പി.എസ്.മനോജ്കുമാർ, എസ്.കെ.സുനിൽകുമാർ, അബു കോശി, ഡി.ഗീത, റീന അജു എന്നിവർ പ്രസംഗിച്ചു.