മല്ലപ്പള്ളി: എ.കെ.ജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് കെ.എസ്.എഫ്.ഇ അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഒഫ് കെ.എസ്. എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് നിർവഹിച്ചു. സൊസൈറ്റി മല്ലപ്പള്ളി രേവതി ടവറിൽ ആരംഭിച്ച ഓഫീസ് മാത്യു.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. അഡ്വ.എം.ഫിലിപ്പ് കോശി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. പി.എസ്.മോഹനൻ, എസ്.വി.സുബിൻ, റെജി സാമുവൽ, ഉണ്ണികൃഷ്ണൻ നടുവിലേമുറി, രോഹിണി ജോസ്,ബിനു വർഗീസ് ,ജോസഫ് ഇമ്മാനുവേൽ, തോമസ് ഉമ്മൻ, കെ.എം.എബ്രഹാം,കെ.എസ് വിജയൻപിള്ള എന്നിവർ പ്രസംഗിച്ചു.