kumary

അടൂർ: കാഞ്ഞിക്കൽ ദേവീക്ഷേത്ര സമിതിയുടെ ആറാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃഷ്ണകുമാരിയുടെ 'മഹാ മന്ത്രി വിദുരൻ' എന്ന നോവൽ അർഹമായി. ചട്ടമ്പിസ്വാമികളുടെ ജീവിത ദർശനങ്ങളെ ആസ്പദമാക്കി കൈതയ്ക്കൽ സോമകുറുപ്പ് രചിച്ച 'മഹാമുനി' എന്ന ഗ്രന്ഥത്തിന്റെ പേരിൽ ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം. 11,111 രൂപയും പ്രശ്സ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ 15ന് കാഞ്ഞിക്കൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യും.