ഉള്ളന്നൂർ: എസ്.എൻ.ഡി.പിയോഗം ഉള്ളന്നൂർ 368 ാം ശാഖയുടെയും കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെയും നേതൃത്വത്തിൽ ബോധപൗർണമി അമ്മ അറിയാൻ സെമിനാർ നാളെ ശാഖാ ഹാളിൽ നടക്കും.
ഉച്ച കഴിഞ്ഞ് 2.30ന് ശാഖാ പ്രസിഡന്റ് ജി. സത്യവ്രതന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും.
എക്സൈസ് സിവിൽ ഒാഫീസർ ബിനു വർഗീസ് ബോധപൗർണമി ക്ളാസ് നയിക്കും. മല്ലപ്പുഴശേരി പ്രൈമറി ഹെൽത്ത് സെന്റർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസി നാരായണൻ ബോധവത്കരണ ക്ളാസെടുക്കും.
കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർകോണം, ശാഖാ സെക്രട്ടറി വി.എസ്.ബിന്ദുകുമാർ, വൈസ് പ്രസിഡന്റ് എസ്.സുരേശൻ,യൂണിയൻ കമ്മിറ്റിയംഗം സലിം ബി.പണിക്കർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം. കെ.ശിവജി, സുമാ വിമൽ, കെ.എൻ.ആനന്ദ്, പുഷ്പാംഗദൻ, കെ.സോമരാജൻ, സജീവ് ഒാമനാലയം, കെ.ജി. പ്രസന്നൻ, ജനപ്രതിനിധികളായ വീനിത അനിൽ, തങ്കമ്മ ടീച്ചർ, രാജി ദാമോദരൻ, ലീലാ രാധാകൃഷ്ണപിള്ള, ഗിരിജു സുഭാനന്ദൻ, ശ്രീലത വിശ്വംഭരൻ, അജിത ഉദയൻ, ഒാമന ഗോപാലൻ എന്നിവർ സംസാരിക്കും.