പത്തനംതിട്ട-ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിലയ്ക്കലിൽ ദേവസ്വം ബോർഡിന്റെ നേത്യത്വത്തിൽ എല്ലാ ദിവസവും അയ്യായിരം തീർത്ഥാടകർക്ക് അന്നദാനം നൽകിവരുന്നു. നിലയ്ക്കൽ മഹാദേവ ക്ഷേത്ര പരിസരത്തെ വിരിപ്പന്തലിന് സമീപമാണ് അന്നദാന ഓഡിറ്റോറിയം.
ദിവസവും രാവിലെ ഏഴുമുതൽ രാത്രി 10.30 വരെയാണ് അന്നദാനം . പ്രാതലിന് കുറഞ്ഞത് 1500 തീർത്ഥാടകരും ഉച്ചയൂണിന് രണ്ടായിരത്തോളം തീർത്ഥാടകരും വൈകിട്ട് ആയിരം തീർത്ഥാടകരും അന്നദാനത്തിൽ പങ്കാളികളാകുന്നുണ്ടെന്ന് നിലയ്ക്കൽ ദേവസ്വംബോർഡ് സ്‌പെഷ്യൽ ഓഫീസർ സതീഷ് കുമാർ പറഞ്ഞു.