തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുവരങ്ങ് -2019 ശ്രീനാരായണ മേഖലാ കലോത്സവം ഇന്ന് മുത്തൂർ ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ 9ന് യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനംചെയ്യും. യൂണിയൻ ചെയർമാൻ കെ.എ.ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും.യോഗം ഇൻസ്‌പെക്ടറിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തും.യോഗം അസി.സെക്രട്ടറി പി.എസ്. വിജയൻ സന്ദേശം നൽകും.മുത്തൂർ ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി,സെക്രട്ടറി പി.ഡി ജയൻ,ചുമത്ര ശാഖാ പ്രസിഡന്റ് എൻ.ആർ.പ്രസാദ്,സെക്രട്ടറി കെ.എൻ.അനിരുദ്ധൻ,തെങ്ങേലി ശാഖാ പ്രസിഡന്റ് ലാലൻ,സെക്രട്ടറി അനീഷ് കുമാർ,പടിഞ്ഞാറ്റുശേരി ശാഖാ പ്രസിഡന്റ് അഖിൽ മോഹനൻ,സെക്രട്ടറി എൻ.ആർ.സുകുമാരൻ,കിഴക്കൻമുത്തൂർ ശാഖ പ്രസിഡന്റ് എ.കെ.സുകുമാരൻ,സെക്രട്ടറി കെ.പി.ശിവദാസൻ,കുഴിവേലിപ്പുറം ശാഖ പ്രസിഡന്റ് ദിവാകരൻ,സെക്രട്ടറി സുനിൽകുമാർ,കാട്ടൂക്കര ശാഖാ ചെയർമാൻ പ്രസാദ് കളറിൽ,കൺവീനർ എ.ടി.സജി,വെൺപാല ശാഖ ചെയർമാൻ കെ.കെ.രാജൻ,കൺവീനർ ഓമന വിദ്യാധരൻ, സൈബർസേന യൂണിയൻ ചെയർമാൻ എം.മഹേഷ്,കൺവീനർ അശ്വിൻ ബിജു എന്നിവർ പ്രസംഗിക്കും.9.30 മുതൽ കലാമത്സരങ്ങൾ, വൈകിട്ട് സമ്മാനദാനവും നടക്കും.