തിരുവല്ല: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനവും പഠനക്ലാസും ഇന്ന് തിരുവല്ല ശാന്തിനിലയത്തിൽ നടക്കും.രാവിലെ 10ന് ആരംഭിക്കുന്ന വനിതാ സമ്മേളനം കേരള സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ.മിനി ഡിജോ കാപ്പൻ ഉദ്ഘാടനം ചെയ്യും.വനിതാ ഫോറം ചെയർപേഴ്‌സൺ വസീല കവിരാജൻ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എലിസബേത്ത് ജോർജ് മുഖ്യപ്രഭാഷണം നടത്തും.ഉച്ചകഴിഞ്ഞ് രണ്ടിന് പഠനക്ലാസ് സബ് കളക്ടർ ഡോ.വിനയ് ഗോയൽ ഉദ്ഘാടനം ചെയ്യും.ജോൺസ് റെജി മാത്യു, കെ.ജി. ഏബ്രഹാം എന്നിവർ ക്ലാസുകൾ നയിക്കും.