കലഞ്ഞൂർ- സി.ഡി.എസ് വാർഡ് 9ലെ സ്നേഹിതാ കോളിംഗ് ബെൽ വാരാചരണ സമാപന സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.മോഹനൻ, എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അനീഷ്, സുനിൽ കുമാർ, ജനമൈത്രി പൊലീസ് ഒാഫീസർമാരായ യശോധരൻ, റിട്ട.ജയിൽ സൂപ്രണ്ട് അശോകൻ ഹെൽത്ത് ഇൻസ്പെക്ടർ ആശ, അഭിലാഷ്, മിനി സജി തുടങ്ങിയവർ സംസാരിച്ചു. ഷേർലി ഷൈജു, സ്വപ്ന എന്നിവർ നേതൃത്വം നൽകി.