പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ 'തിരു നബി എല്ലാം തികഞ്ഞ പ്രവാചകൻ' എന്ന സന്ദേശവുമായി രണ്ടിന് പത്തനംതിട്ടയിൽ ബഹുജന സംഗമം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഹബീബ് മസ്ഊദ് ഫാറൂഖി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് അഞ്ചു മുതൽ പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിന് മുൻ വശത്തുള്ള ഓപ്പൺ സ്റ്റേജിലാണ് പരിപാടി. സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹബീബ് മസ്ഊദ് ഫാറൂഖി അദ്ധ്യക്ഷത വഹിക്കും. വി.എച്ച്.അലിയാർ മൗലവി അൽഖാ സിമി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുൽ ശുക്കൂർ ഖാസിമി, യഹ്ക്കുട്ടി, ഒ.എം.ഹനീഫ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് അഷ്റഫ് അലി, പ്രോഗ്രാം കൺവീനർ അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.