പത്തനംതിട്ട- ഇലന്തൂർ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ സ്ഥലമെടുപ്പിന് ഹയർ എഡ്യുക്കേഷൻ വകുപ്പിന്റെ ഭരണാനുമതിയായെന്ന് വീണാ ജോർജ്ജ് എം.എൽ.എ അറിയിച്ചു. കിഫ്ബി പദ്ധതി പ്രകാരം പുതുതായി ആരംഭിച്ച 12 കോളേജുകൾക്ക് 100 കോടി രൂപ സ്ഥലമെടുപ്പിന് വകയിരുത്തിയിരുന്നു . ഡയറക്ടർ ഒഫ് കോളേജീയറ്റ് എഡ്യുക്കേഷൻ സമർപ്പിച്ച പ്രൊപ്പോസലിന് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഭരണാനുമതി നൽകിയത്. 2017 ലാണ് സ്ഥലമെടുപ്പിന് സർക്കാർ പണം അനുവദിച്ചത്. ഇലന്തൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 10 ൽ റിസർവേ നമ്പർ 90/51 ൽപ്പെട്ട സ്ഥലമാണ് ഏറ്റെടുക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് 12 കോടി നേരത്തെ കിഫ് ബി അനുവദിച്ചിരുന്നു.