sadas

തിരുവല്ല: കവിയൂർ പഞ്ചായത്ത് ആറാം വാർഡ് മത്തിമലയിലെ കുടിവെള്ള പദ്ധതി അട്ടിമറിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി കവിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ആർ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.ഡി. ദിനേശ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് കുമാർ, ബൈജുക്കുട്ടൻ, അഖിൽ മോഹനൻ, രത്നമണിയമ്മ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയപ്രകാശ്, മന്മഥൻ നായർ, എസ്.സതീഷ്, സിന്ധു വിജയകുമാർ, ഷാജി പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.