30-elanthoor-padeny

ഇ​ലന്തൂർ: ഇലന്തൂരിലെ പടയണികാലത്തിന് തുടക്കം കുറിച്ച് മൂന്നുമാസം നീളുന്ന പടയണി കളരിക്ക് ഇലന്തൂർ ശ്രീഭഗവതികുന്ന് ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ തുടക്കമായി. പടേനി ആശാൻ ദിലീപ് കുമാർ കളരിവിളക്ക് തെളിയിച്ചു. കോലം തുള്ളൽ, തപ്പ് മേളം, പടേനി വിനോദം, കോലം എഴുത്ത് എന്നീ വിഭാഗത്തിൽ ക്ലാസ്സുകൾ നടക്കും. ഇലന്തൂർ ശ്രീദേവി പടേനി സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കളരിയിൽ നൂറിലേറെ യുവാക്കൾ പങ്കെടുക്കും.