കലഞ്ഞൂർ: കലഞ്ഞൂർ മേഖലയിൽ അഡ്വ.കെ.യു ജനീഷ്‌കുമാർ എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പാടം ലക്ഷം വീട് കോളനിയിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം യോഗം ഉദ്ഘാടനം ചെയ്തു. എ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എം മോഹനകുമാർ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എം.പി ജയൻ ഉദ്ഘാടനം ചെയ്തു. ജി.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാർ,എസ്.രാജേഷ്, എം.പി മണിയമ്മ, മുരളീധരൻ,സജീവ് റാവുത്തർ, ഗോപാലകൃഷ്ണൻ നായർ, കെ.സുരേഷ് ബാബു, പി.എസ് രാജു, രാജി ബിന്ദു, സിബി ഐസക് എന്നിവർ സംസാരിച്ചു.