പേഴുംപാറ: എസ്.എൻ.ഡി.പിയോഗം 2072 പേഴുംപാറ ശാഖാ ശ്രീമഹാദേവ ഗുരുദേവ ക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 5.15ന് നിർമ്മാല്യദർശനം, 5.30ന് അഭിഷേകം, ഉഷപൂജ, 6ന് ഗണപതിഹോമം, 7ന് നവകം, തന്ത്രി വാസുദേവൻ ചൈതന്യ മെഴുവേലി മുഖ്യകാർമ്മികനായിരിക്കും. 8.30ന് പാരായണം, 9.30ന് കലശാഭിഷേകം, വൈകിട്ട് 5.30ന് നടതുറക്കൽ, 6.30ന് ദീപാരാധന, 7ന് ഭജന, 8ന് നടയടയ്ക്കൽ.