പൂവത്തൂർ: എസ്.എൻ.ഡി.പിയോഗം പൂവത്തൂർ 3190-ാം ശാഖയിലെ പ്രതിഷ്ഠാ മഹോത്സവവും കോഴഞ്ചേരി യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും മൂന്നിന് നടക്കും. പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികനും പൂവത്തൂർ സദാനന്ദൻ ശാന്തി സഹകാർമ്മികനുമായിരിക്കും. രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് മഹാഗണപതിഹോമം, 6.30ന് ഉഷപൂജ, 7.30ന് പതാക ഉയർത്തൽ, 8ന് കലശപൂജ, 11ന് യൂണിയൻ നേതാക്കൾക്ക് സ്വീകരണം, ശാഖാ പ്രസിഡന്റ് ഗോപിക്കുട്ടൻ അദ്ധ്യക്ഷനായിരിക്കും. കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻബാബു മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.വി.വിജയൻ, ബോർഡ് മെമ്പർ പി.ആർ. രാഖേഷ്, യൂണിയൻ കൺസിലർ എസ്.സുഗതൻ, ശാഖാ സെക്രട്ടറി എ.കെ. ദേവരാജൻ, വൈസ് പ്രസിഡന്റ് സുരേഷ് എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്, രണ്ടിന് വിജയലാൽ നെടുങ്കണ്ടത്തിന്റെ പ്രഭാഷണം, വൈകിട്ട് 6ന് ദീപാരാധന, 7.30ന് നടയടയ്ക്കൽ.