ചെ​ങ്ങന്നൂർ: ചെങ്ങന്നൂരിൽ നിന്ന് പത്മ പുരസ്‌കാര ജേതാക്കളായ പത്മഭൂഷൺ പോത്തൻ ജോസഫ്, പത്മശ്രീ ഗുരു ചെങ്ങന്നൂർ രാമൻപിള്ള, പത്മശ്രീ പി.എം. ജോസഫ് എന്നിവരുടെ പേരിൽ യഥാക്രമം മാദ്ധ്യമം, കലാ, കായിക രംഗത്ത് താലൂക്കിലെ പ്രതിഭകളെ അവാർഡ് നൽകി ആദരിക്കും.
അന്തരിച്ച കെ.കെ.രാമചന്ദ്രൻനായർ എം.എൽ.എയുടെ പേരിൽ ​ ഈ വർഷം മുതൽ താലൂക്കിലെ ഏറ്റവും നല്ല പൊതുപ്രവർത്തകനും അവാർഡ് നൽകും.
അർഹതയുള്ളവർ നേരിട്ടോ അഭ്യുദയകാംക്ഷികൾ മുഖേനയോ, ബയോഡേറ്റ സഹിതം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 30ന് മുൻപ് ഫെസ്റ്റ് ഓഫീസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446192883ൽ.
​ ചെങ്ങന്നൂർ ആർ.ഡി.ഒ. ചെയർമാനായും പാണ്ടനാട് രാധാകൃഷ്ണൻ കൺവീനറായും തോമസ് കുതിരവ​ട്ടം എ​ക്​സ് എം.പി, കെ.ജെ. ജോർജ്ജ് , മുനിസിപ്പൽ ചെയർമാൻ ഷിബുരാജൻ , ഡോ. ഷേർലി ഫിലിപ്പ് എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയാണ് അവാർഡുകൾ നിർണ്ണയിക്കുന്നത്.