കരുനാഗപ്പള്ളി: പന്മന ഗ്രാമ പഞ്ചായത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വടുതല വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആക്കൽ റോഡ് ഉപരോധിച്ചു. റോഡ് വെള്ളക്കെട്ടായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്ര ദുഷ്ക്കരമാണ്. ഉപരോധ സമരം ബി.ജെ.പി ചവറ മണ്ഡലം പ്രസിഡന്റ് വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പത്മകുമാർ, ഗായത്രി, സാബു, വടുതല മഹേഷ് തുടങ്ങിയവർ സംസാരിച്ചു.