കരുനാഗപ്പള്ളി: സംസ്ഥാന സ്കൂൾതല ചെസ് നാഷണൽ മത്സരത്തിൽ പങ്കെടുക്കാൻ സഹോദരങ്ങൾക്ക് അവസരം. നവംബർ 3 മുതൽ 9 വരെ കേന്ദ്ര ഭരണ പ്രദേശമായ സിൽവാസയിൽ നടക്കുന്ന നാഷണൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗം ചെസ് മത്സരത്തിൽ മുഴങ്ങോട്ടുവിള എസ്.കെ.വി യു,പി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥി അജിൻരാജിനും, 16 മുതൽ 24 വരെ കൽക്കട്ടയിൽ നടക്കുന്ന ജൂനിയർ ഗേൾസ് വിഭാഗത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി അഞ്ജുവിനുമാണ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. കഴിഞ്ഞ വർഷം കേരളത്തെ പ്രതിനിധീകരിച്ച് ഇരുവരും നാഷണൽ ചെസ് മത്സരത്തിൽ പങ്കെടുത്തിരുന്നു. അഞ്ജു സ്റ്റേറ്റ് അണ്ടർ 15 സെക്കന്റ് റണ്ണറപ്പാണ്. അഞ്ജുവിന്റെ ഈ വർഷത്തെ രണ്ടാമത്തെ നാഷണൽ മത്സരമാണിത്. സ്കൂൾതലം മുതൽ സോണൽ മത്സരം വരെ അജിൻരാജിനാണ് ഒന്നാം സ്ഥാനം. ചെസ് അണ്ടർ 13, 14, 15 ജില്ലാ ചാമ്പ്യൻകൂടിയാണ് അജിൻരാജ്.