ഓച്ചിറ: ജില്ലാ മൊബൈൽ നേത്ര വിഭാഗത്തിന്റെയും വള്ളിക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ക്ലാപ്പന എസ്. വി. എൽ. പി സ്കൂളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ക്ലാപ്പന ഷിബു അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീതാഞ്ജലിയുടെ നേതൃത്വത്തിൽ നൂറ്റമ്പതോളം രോഗികളെ പരിശോധിച്ചു. വള്ളിക്കാവ് പി. എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ. ശ്രീകല ക്യാമ്പിന് നേതൃത്വം നൽകി.