kunnathur
വാളയാർ നീതി നിഷേധത്തിനെതിരെ കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല

കുന്നത്തൂർ: വാളയാറിൽ കൊലചെയ്യപ്പെട്ട പെൺകുട്ടികളുടെ ഘാതകരെ എത്രയും വേഗം നിയമത്തിന് മുൻപിൽ എത്തിക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജെമ്നിയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഫിൽട്ടർ ഫൗസ്, ട്രാഫിക് ഐലൻഡ് വഴി ടൗണിൽ സമാപിച്ചു. തുടർന്ന് പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല തെളിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആർ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സുഹൈൽ അൻസാരി, സിയാദ് ഭരണിക്കാവ്, വൈ. നജീം, എ.എം.എ റഷീദ് എന്നിവർ സംസാരിച്ചു. പി.ആർ. അനൂപ്, ഉണ്ണി ഇലവിനാൽ, ഷമീർ പള്ളിശേരിക്കൽ, ഹരികുമാർ കുന്നത്തൂർ, ഷാഫി ചെമ്മാത്ത്, ഉമേഷ് കുന്നത്തൂർ, ആദർശ് കല്ലട, ഉദയൻ കുന്നത്തൂർ, ഗോകുൽ ഡി.ബി.സി തുടങ്ങിയവർ നേതൃത്വം നൽകി.