photo
ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തെക്കുംഭാഗം പഞ്ചായത്ത് കൺവെൻഷൻ താലൂക്ക് പ്രസിഡന്റ് വി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) തെക്കുംഭാഗം പഞ്ചായത്ത് കൺവെൻഷൻ പ്രദീപ് എസ്. പുല്ലാഴത്തിന്റെ അദ്ധ്യക്ഷതയിൽ കൂടി. സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പി.ജി. കൃഷ്ണൻ, നീലാംബരൻ, ചന്ദ്രൻപിള്ള, സുഭാഷ്, സോമരാജൻ എന്നിവർ പ്രസംഗിച്ചു. 11, 12 തീയതികളിൽ കൊല്ലത്ത് സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഇന്ന് പഞ്ചായത്തിന്റെ 4 കേന്ദ്രങ്ങളിൽ പതാക ഉയർത്താനും പൊതു സമ്മേളനത്തിൽ 200 പ്രവർത്തകരെ പങ്കെടുപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.