snacew
ശ്രീനാരായണ വനിതാ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഐക്യകേരള പ്രസ്ഥാനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ സംസ്ഥാന എൻ.എസ്.എസ് ഓഫീസറും എം.ജി സർവകലാശാല രജിസ്ട്രാറുമായ സാബുക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളപ്പിറവിയോടനുബന്ധിച്ച് ശ്രീനാരായണ വനിതാ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഐക്യകേരള പ്രസ്ഥാനം' എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസറും എം.ജി സർവകലാശാല രജിസ്ട്രാറുമായ സാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ബോട്ടണി അദ്ധ്യാപകൻ ഡോ. ശേഖരൻ, മലയാള വിഭാഗം മേധാവി ആർ.എസ്. ജയ എന്നിവർ സംസാരിച്ചു. ചരിത്രവിഭാഗം മേധാവി എം. ലാലിനി സ്വാഗതവും പ്രൊഫ. വി. മണി നന്ദിയും പറഞ്ഞു.

ശ്രീനാരായണ വനിതാ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ഐക്യകേരള പ്രസ്ഥാനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ സംസ്ഥാന എൻ.എസ്.എസ് ഓഫീസറും എം.ജി സർവകലാശാല രജിസ്ട്രാറുമായ സാബുക്കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ. അനിരുദ്ധൻ, ഡോ. കെ.എസ്. ജയ, എം.ലാലിനി, ഡോ. ശേഖരൻ എന്നിവർ സമീപം