ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ശാന്തിയാത്ര നടത്തി. വവ്വാക്കാവിൽ നിന്ന് ആരംഭിച്ച ശാന്തിയാത്ര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ചിറ്റുമൂല നാസർ, കബീർ എം. തീപ്പുര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, സെവന്തികുമാരി, എൻ. വേലായുധൻ, കെ.ബി. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.