ഓച്ചിറ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 20ന് ആര്യങ്കാവിൽ നിന്ന് ആരംഭിച്ച അയ്യപ്പ ധർമ്മ പ്രചാരണ രഥയാത്ര ഓച്ചിറയിൽ സമാപിച്ചു. മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ. എസ് രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊയിലക്കട രാജൻനായർ അദ്ധ്യക്ഷത വഹിച്ചു. അമൃതാനന്ദമയിമഠത്തിലെ സ്വാമി വേദാമൃതചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. അയ്യപ്പസേവാസമാജം അഖിലേന്ത്യ കൺവീനർ കെ. വിശ്വനാഥൻ, വിഭാഗ് കാര്യവാഹക് വി. മുരളീധരൻ, ചിങ്ങോലി ആശ്രമം സ്വാമിനി രമാദേവിഅമ്മ, കേരളാ ക്ഷേത്രസംരക്ഷണ ഉപാദ്ധ്യക്ഷ പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു.