sn-guru
ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി പുനലൂർ ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സംഘടിപ്പിച്ച സെമിനാർ എസ്.എൻ ട്രസ്റ്റ് സ്പെഷ്യൽ ഓഫീസർ ഡോ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.പ്രിൻസിപ്പൽ ഡോ.എ.സുഷമാദേവി, ഡോ. കെ.രമാദേവി, തുടങ്ങിയവർ സമീപം

പുനലൂർ: ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി പുനലൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സയൻസ് ക്ലബും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. എസ്.എൻ ട്രസ്റ്റ് സ്പെഷ്യൽ ഓഫീസർ ഡോ.ആർ. രവീന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ. സുഷമാദേവി അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ. രമാദേവി, പ്രൊഫസർ യു. ഭാർഗവൻ, സ്വപ്ന ഗോപി, ബീന, റിഞ്ചു മോൾ തുടങ്ങിയവർ സംസാരിച്ചു.