പുനലൂർ: കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി പുനലൂർ ഫാത്തിമ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സ്കൂളിലെ തണൽ മരത്തിൽ മലയാള അക്ഷരങ്ങളും കുട്ടി കവിതകളും എഴുതി മനോഹരമായ മലയാളം മരവും സൃഷ്ടിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം വാർഡ് കൗൺസിലർ സാറാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പത്മജ ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ പ്രിൻസിപ്പൽ പി. തങ്ങൾ കുഞ്ഞ്, പ്രിൻസിപ്പൽ സി.ഐ. ജോണി, സ്കൂൾ ലീഡർ അൽഫിയ ഹാരീസ് തുടങ്ങിയവർ സംസാരിച്ചു.