കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആരംഭിക്കുന്ന ലളിതാംബിക അന്തർജ്ജനം ലൈബ്രറിക്കായുള്ള പുസ്തക സമാഹരണം ആരംഭിച്ചു. ലളിതാംബിക അന്തർജ്ജനത്തിന്റെ കോട്ടവട്ടത്തുള്ള കുടുംബവീടായ തെങ്കുന്നത്ത് മഠത്തിൽ ഇളയ സഹോദരൻ സുകുമാരൻ പോറ്റിയിൽ നിന്ന് പി. ഐഷാപോറ്റി എം.എൽ.എ ആദ്യ പുസ്തകം ഏറ്റുവാങ്ങി.
പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ, ലളിതാംബിക അന്തർജ്ജനത്തിന്റെ കുടുംബാംഗങ്ങളായ ലീല അന്തർജ്ജനം, സന്തോഷ് കുമാർ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.