photo
ശങ്കരമംഗലം ഗവ.എച്ച്.എസ്.എസിൽ ഗാന്ധി പ്രതിമയുടെ അനാഛാദന കർമ്മം ബി.ജെ.എം കോളേജ് പ്രിൻസിപ്പൽ ഡോ. മിനി.എൻ.രാജൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ചവറ ശങ്കരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്.

പ്രതിമയുടെ അനാഛാദന കർമ്മം ചവറ ബി.ജെ.എം കോളേജ് പ്രിൻസിപ്പൽ ഡോ.മിനി എൻ. രാജൻ നിർവഹിച്ചു. ശിൽപ്പി ഡോ.ബിജു ജോസഫിനെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. രാധാകൃഷ്ണപിള്ള, സ്കൂൾ പ്രിൻസിപ്പൽ ജെ. ഷൈല, പ്രഥമാദ്ധ്യാപകൻ ജോർജ്ജ് കുട്ടി, വർഗീസ് എം. കൊച്ചുപറമ്പിൽ, പ്രശാന്തൻ, ജീന, അദ്ധ്യാപകരായ ശശി കന്നിക്കാവിൽ, കുരീപ്പുഴ ഫ്രാൻസിസ്, സബിത എന്നിവർ പ്രസംഗിച്ചു.