കൊല്ലം: കൊള്ളപ്പലിശക്കാരുടെയും സ്വകാര്യ മൈക്രോ ഫൈനാൻസ് സംരംഭങ്ങളുടെയും ചൂഷണത്തിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും ലാഭവിഹിത വിതരണവും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിൽ നടന്നു. ബാങ്ക് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജോയിന്റ് രജിസ്റ്റാർ അബ്ദുൽ ഗഫാർ മുറ്റത്തെമുല്ല വായ്പാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജോയിന്റ് രജിസ്റ്റാർ ബി. പ്രസന്നകുമാരി ലാഭവിഹിത വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്റ്റാർ ജനറൽ സി. മുരളീധരൻ, അസിസ്റ്റന്റ് ഡയറക്ടറും കൺകറന്റ് ഒാഡിറ്ററുമായ കൃഷ്ണകുമാർ, ബാങ്ക് സെക്രട്ടറി സാനിയാ പി.എസ്., ഭരണ സമിതി അംഗങ്ങളായ എസ്. അഹമ്മദ് കോയ, ബി. അനൂപ് കുമാർ, അൻവറുദ്ദീൻ ചാണയ്ക്കൽ, ഇ. നൗഷാദ്, സാദത്ത് ഹബീബ്, സുരേഷ് പട്ടത്താനം, മണക്കാട് സലിം, സെയ്ത്തൂൻ ബീവി, ബിന്ദു മധുസൂദനൻ, ഷാജിതാ നിസാർ എന്നിവർ സംസാരിച്ചു.