കൊല്ലം : കേരളപ്പിറവി ദിനമായ ഇന്നലെ മീയണ്ണൂരിലെ ഡൽഹി പബ്ലിക് സ്കൂളിൽ കൈരളീ പൈതൃകം എന്ന പരിപാടി നടത്തി. സ്കൂൾ ചെയർമാൻ എം. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതായ പാരമ്പര്യം വിദ്യാർത്ഥികൾക്ക് മനസിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കളരിപ്പയറ്റ്, അതിപുരാതന വസ്തുക്കളുടെ പ്രദർശനം, കേരളത്തിന്റെ വിവിധ കാഴ്ചകളുടെ ഫോട്ടോ പ്രദർശനം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി. ഡയറക്ടർ ഡോ. ഹസൻ അസീസ്, വൈസ് പ്രിൻസിപ്പൽ എഡ്നാ ഫെർണാണ്ടസ്, വിവിധ സ്കൂളുകളിലെ കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.