തൊടിയൂർ: തൊടിയൂർ സ്വദേശിനി ഷീലാ ജഗധരൻ രചിച്ച നൂറോളം കവിതകളുടെ സമാഹാരമായ 'മഞ്ചാടിച്ചെപ്പ് ' എന്ന പുസ്തകം ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും എം.എൽ.എയുമായ സി. ദിവാകരൻ പ്രവാസി അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനുമായ അഷറഫ് താമരശ്ശേരിക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ എം.എ. നിഷാദ്, മാദ്ധ്യമ പ്രവർത്തകരായ ബിജു കല്ലേലിഭാഗം, നൂർ സലിം തുടങ്ങിയവർ പേർ ചടങ്ങിൽ പങ്കെടുത്തു. കരുനാഗപ്പള്ളി സർഗചേതന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകയുമാണ് ഷീലാ ജഗധരൻ.