pathanapuram
ധ്വനി മാസികയുടെ പ്രകാശനം വി ശ്രീധരൻ നിർവഹിക്കുന്നു

പത്തനാപുരം: കുരിയോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് സെക്രട്ടറി ശ്രീധരൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ.ബി. മൃദുല നായർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വിദ്യാർത്ഥികളുടെ കയ്യെഴുത്തുമാസികയായ ധ്വനി വി. ശ്രീധരനിൽ നിന്ന് അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ട്രഷറർ ജനാർദ്ദനൻ ഏറ്റുവാങ്ങി.

വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ട്രസ്റ്റ് ട്രഷറർ ജനാർദ്ദനൻ, കൺവീനർ അഞ്ജന, സംസ്കൃത അദ്ധ്യാപകൻ തേജസ് നമ്പൂതിരി, വിദ്യാർത്ഥി ചെയർപേഴ്സൺ ലക്ഷ്മി അനിൽ, ആർട്സ് ക്ലബ് സെക്രട്ടറി അതുല്ല്യരാജ് എന്നിവർ സംസാരിച്ചു. ഇക്കണോമിക്സ് വിഭാഗം അദ്ധ്യാപകൻ അനീഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടത്തി.