ശാസ്താംകോട്ട : മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്നതിനായി ഗാന്ധിഗ്രാമം എന്ന പേരിൽ സൗജന്യ കാന്റീൻ സർവീസ് പ്രവർത്തനം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ11ന് മുമ്പായി ടോക്കൺ എടുക്കുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും 1 മണി മുതൽ ഭക്ഷണം നൽകും.
പേര് രജിസ്റ്റർ ചെയ്യുന്ന നിർദ്ധനരായ വൃദ്ധജനങ്ങൾക്കും എല്ലാ ദിവസവും ഈ കാന്റീൻ വഴി ഭക്ഷണം ലഭ്യമാക്കും. പഞ്ചായത്തംഗം അഡ്വ. തോമസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിജുകോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സുധീർ ജേക്കബ്, ജേക്കബ് ചാമവിള, ഫാ.ജയിംസ് മാത്യു, എബി പാപ്പച്ചൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ രാധികാ ഗോപൻ, ലതാകുമാരി, അസി. സർജൻ ഡോ.ഫിലിപ്പ് തോമസ് വൈദ്യൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ വൈ. പത്രോസ്, വർഗീസ് തരകൻ, തങ്കച്ചൻ ആറ്റുപുറം, ജോൺസൺ വൈദ്യൻ, യേശുദാസ് മൈനാഗപ്പള്ളി, തടത്തിൽ സലീം, സുരേഷ് ചാമവിള, റംലാബീവി, രതീഷ് തുടങ്ങിയവർ സംസാരിച്ചു.