കൊല്ലം: ഇടതു മുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചു കൊണ്ട് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി.ലാലു ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കളക്‌ടറേറ്റിനു മുന്നിൽ നടത്തിയ ജോയിന്റ് കൗൺസിൽ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിനോദ്, കെ.ജി.ഒ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബാലചന്ദ്രൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. എസ്.സുഗൈതാകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, ആർ.രാജീവ് കുമാർ, ടി.അരവിന്ദൻ പിള്ള, എസ്.അശ്വനി കുമാർ, ജില്ലാ ഭാരവാഹികളായ സി.മനോജ് കുമാർ, എ. ഗ്രേഷ്യസ്, ആർ.സുഭാഷ്, എസ് മണികണ്ഠൻ, എസ്. ജുനിത തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് 4 മണിയ്ക്ക് നടന്ന സമാപന യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു