c
ആർ.എസ്.പി ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധജ്വാല

കൊല്ലം: ആദിവാസികളുടെ സമരം ചെയ്യാനുള്ള അവകാശത്തെ മാവോയിസ്റ്റെന്ന പേരിൽ വെടിവച്ചു കൊല്ലുന്നതിലും വാളയാർ പിഞ്ചോമനകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിലും പ്രതിഷേധിച്ച് ആർ.എസ്.പി ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. തങ്കശ്ശേരിയിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം തീരദേശ മേഖല വഴി തുറമുഖത്തിന് മുൻവശമെത്തി. പ്രതിഷേധ ജ്വാല ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.കെ. സുൽഫി അദ്ധ്യക്ഷത വഹിച്ചു. ആഡ്വ. ആർ. സുനിൽ, എൻ. ടാഗോർ, സദു പള്ളിത്തോട്ടം, ആൽത്തറമൂട് പ്രകാശൻ, സീനാ സുന്ദരം, രാജൻ, സേവ്യർ എന്നിവർ സംസാരിച്ചു.