കൊല്ലം: പ്രൊഫ. കാഥികൻ കടയ്ക്കോട് വിശ്വംഭരൻ , സ്വാതന്ത്ര്യസമര സേനാനി മരങ്ങാട്ട് പത്മനാഭൻ, പത്രപ്രവർത്തകൻ ചവറ വിജയൻ എന്നിവരുടെ നിര്യാണത്തിൽ മങ്ങാട് ഗുരുദേവകലാവേദി അനുശോചിച്ചു. മങ്ങാട് വേദി മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വേദി പ്രസിഡന്റ് പ്രൊഫ. എം. സത്യപ്രകാശം അദ്ധ്യക്ഷത വഹിച്ചു. ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. ഡോ. വെള്ളിമൺ നെൽസൺ, ടി.ഡി. സദാശിവൻ, ആറ്റൂർ ശരചന്ദ്രൻ, ജലജാ പ്രകാശം എന്നിവർ സംസാരിച്ചു. സെക്രട്ടറി മങ്ങാട് ഉപേന്ദ്രൻ സ്വാഗതവും മങ്ങാട് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.