പരവൂർ: പരവൂർ നാടകശാല കലാസാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പരവൂർ നാടകോത്സവം' ആരംഭിച്ചു. എസ്.എൻ.വി ഗേൾസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം. മുകേഷ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ. ഷീബ, രവിവർമ്മ, നെടുങ്ങോലം രഘു, കൃഷ്ണചന്ദ്രൻ മോഹൻ, നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. അനിൽ ജി. പരവൂർ സ്വാഗതവും എസ്. മഹദ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി എസ്.എൻ.വി ഗേൾസ് സ്കൂളിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്രയും നടന്നു.