കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനായി പതിനൊന്നാം ശമ്പളക്കമ്മിഷൻ രൂപീകരിക്കുവാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്തും ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ ജില്ലാതാലൂക്ക് കേന്ദ്രങ്ങളിലും ഓഫീസ് കോംപ്ലക്സുകളിലും പ്രകടനവും തുടർന്ന് യോഗവും നടത്തി.
കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കരയിൽ കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ. ബാബു, പുനലൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. സരസ്വതി അമ്മ, കുന്നത്തൂരിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി. പ്രേം, കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. സുജിത്, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ പത്തനാപുരം ഏരിയാ സെക്രട്ടറി ബിനു. പി. ഭാസ്കരൻ എന്നിവർ പ്രകടനങ്ങൾക്ക് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.