pooyapalli

കൊല്ലം : സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനസർക്കാർ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉന്നമനത്തിനായി നടത്തുന്ന ബോധവത്കരണ പരിപാടി സാമൂഹ്യനീതി വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ സുധീർ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ലൗലാൻഡ് ആർട്സ് സൊസൈറ്റി കോ ഓർഡിനേറ്റർ മായ ക്ലാസ് നയിച്ചു. കുട്ടികളുമായി ട്രാൻസ്ജെൻഡറുകളായ വിസ്മയ, ഇഷ എന്നിവർ സംവദിച്ചു. സീനിയർ അസിസ്റ്റന്റ് ഷിബു, അദ്ധ്യാപിക റാണി എന്നിവർ സംസാരിച്ചു. സ്കൂൾ കൗൺസിലർ ലക്ഷ്മി നന്ദി പറഞ്ഞു.